പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പൂന്തോട്ടമൊരുക്കുന്നു

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസും പാലക്കാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ശുചീകരണം നടത്തിയ ശേഷം പൂന്തോട്ടമൊരുക്കുന്നു. 200 മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലുമാണ് പൂന്തോട്ടം ഒരുക്കുന്നത്. ഒക്ടോബർ 15ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ചെടി നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യും.'
നിറഞ്ഞു വിരിയുന്ന പൂക്കൾ കണ്ണിനിമ്പമാണ്....ആനന്ദമാണ്' എന്നെഴുതിയ ബോർഡും സജ്ജീകരിക്കുന്ന പൂന്തോട്ടത്തിൽ സ്ഥാപിക്കും. യുജീനിയ, സൈപ്രസ്, കുറ്റിറോസ്, ക്ലൈമ്പിങ് റോസ്, കുറ്റിമുല്ല എന്നിങ്ങനെ വിവിധതരത്തിലുള്ള പൂച്ചെടികളാവും വെച്ച് പിടിപ്പിക്കുക. പൂന്തോട്ടത്തിന്റെ പരിപാലനം ഉറപ്പാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.