പന്തുരുളുന്നു, ലഹരിക്കെതിരെ; തവനൂർ പഞ്ചായത്ത് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം

post

തവനൂർ ഗ്രാമപഞ്ചായത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമായി. 'കളിക്കാം കളമൊരുക്കാം ലഹരിക്കെതിരെ' എന്ന സന്ദേശവുമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന ഫുട്‌ബോൾ ടൂർണമെന്റാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. അയങ്കലം ദേര എഫ്.സി ടർഫ് കോർട്ടിലാണ് മത്സരം.

ജൂനിയർ, സീനിയർ വിഭാഗങ്ങളായുള്ള മത്സരത്തിൽ പഞ്ചായത്തിലെ 49 ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഒരു വർഷം മുൻപ് ആരംഭിച്ച ഒപ്പം ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായാണ് ലഹരിക്കെതിരെ ഫുട്‌ബോൾ മേള സംഘടിപ്പിക്കുന്നത്. മുൻ തദ്ദേശവകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.