കാഞ്ഞങ്ങാട് ജില്ലാ ജയിൽ പറയും നോ ടു ഡ്രഗ്സ്

post

ലഹരിക്കെതിരെ ചെങ്കൽ ചീളുകളിൽ തീർത്ത പ്രതിരോധ വുമായി ഹോസ്ദുർഗ്  ജില്ലാ ജയിൽ അന്തേവാസികൾ.
വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയാണ്  ജയിൽ തോട്ടത്തിൽ അന്തേവാസികൾ ചെങ്കൽ കൊത്തി നോ ടു ഡ്രഗ്സ് എന്നെഴുതിയത്. ഹരിത കേരള മിഷൻ, കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടു കൂടിയാണ് ജയിൽ അന്തേവാസികൾ നിർമ്മിതി നടത്തിയിരിക്കുന്നത്. മുൻപ് കോവിസ്‌ പോരാളികക്ക് ആദരവ് അർപ്പിച്ചു കൊണ്ടും , യുദ്ധത്തിനെതിരെ  നോ വാർ   എന്ന് ചീരയിലും മനോഹരമായ സന്ദേശങ്ങൾ ഒരുക്കിയിട്ടുണ്ടായിരുന്നു. അന്തേവാസികൾക്ക് ലഹരിക്കെതിരെ ലഹരിയോട് വിട എന്ന  പേരിൽ എല്ലാ മാസങ്ങളിലും ബോധത്ക്കരണ പരിപാടികൾ നടത്തിവരുന്നുണ്ട്. കുടുംബശ്രീ സ്നേഹിതയുമായി സഹകരിച്ച് ലഹരിക്ക് അടിമകളായ അന്തേവാസികൾക്ക്  കൗൺസിലിംഗ് നടത്തുന്നുണ്ട്.  അന്തേവാസികൾക്കുള്ള ലഹരിയ്ക്കെതിരെയുള്ള ബോധവത്ക്കരണ  ക്ലാസ്സിന്റെയും   ജയിൽ തോട്ടത്തിൽ നിർമ്മിച്ച ലഹരിക്കെതിരെയുള്ള ലോഗോയുടെയും  ഉദ്ഘാടനം ഒക്ടോബർ   5 ന് 11 മണിക്ക് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന  നിർവ്വഹിക്കും.