പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം
 
                                                2021-2022 വര്‍ഷത്തില്‍ പ്ലസ്ടു പരീക്ഷയില്‍ കെമിസ്ട്രി, ഫിസ്‌ക്സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബിപ്ലസില്‍ കുറയാത്ത ഗ്രേഡ് നേടി പാസായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിന് പട്ടികജാതി വികസന വകുപ്പ് ധനസഹായം നല്‍കുന്നു. തെരെഞ്ഞെടുത്ത അംഗീകൃത സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്.
 കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കുറവുളള താത്പര്യമുളള വിദ്യാര്‍ത്ഥികള്‍ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ പകര്‍പ്പ്, ഫീസ് അടച്ച രസീത്് എന്നീ രേഖകള്‍ സഹിതം നിശ്ചിത ഫോറത്തില്‍ ഒക്ടോബര്‍ 15നകം വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.  ഫോണ്‍ 04994 256 162.










