തൊഴില്‍രഹിതരായ പട്ടികജാതിക്കാര്‍ക്ക് സംരംഭകത്വ പരിശീലനം
 
                                                പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ-യുവാക്കള്‍ക്ക് ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറില്‍ സംരംഭകത്വ പരിശീലനം നടത്തുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാറിന്റെ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും ആഭിമുഖ്യത്തിലാണ് 15 ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നത്.
സംരംഭം  തുടങ്ങാന്‍  ആഗ്രഹിക്കുന്ന  പട്ടികജാതി വിഭാഗത്തില്‍പ്പെട്ട  തൊഴില്‍ രഹിതരായ തിരെഞ്ഞെടുത്ത 50 വയസ്സിന് താഴെയുള്ള 25 യുവതീ-യുവാക്കള്‍ക്ക്  സ്റ്റൈപെന്റോടുകൂടിയാണ് പരിശീലനം. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ നാല് വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലന പരിപാടി. ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ  അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യബന്ധനം, മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ  വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍  ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസ്സുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  താത്പര്യമുള്ളവര്‍ കെ.ഐ.ഇ.ഡി വെബ്സൈറ്റ് ആയ www.kied.info വഴി  ഓണ്‍ലൈനായി ഒക്ടോബര്‍ 10നകം അപേക്ഷ നല്‍കണം. ഫോണ്‍ 0484 2532890, 2550322, 9605542061.










