കളമശേരി ഗവ:വനിത ഐ.ടി.ഐ യില്‍ അഭിമുഖം

post

കൊച്ചി: കളമശേരി ഗവ. വനിത ഐ.ടി.ഐ യില്‍ പി.എം.കെ.വി.വൈ കോഴ്‌സില്‍ ജൂനിയര്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍, ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ വിഷയങ്ങള്‍ക്ക് ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നതിനുളള അഭിമുഖം ജനുവരി 10ന് രാവിലെ 11ന് നടത്തുന്നു. യോഗ്യത പ്ലസ്ടു, രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയം/എസ്.എസ്.എല്‍.സി, മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842544750.