ചാലിങ്കാൽ - ചാമുണ്ഡിക്കുന്ന് റോഡ് മെക്കാഡം ടാറിംങ്ങിന് 3.5 കോടി രൂപ അനുവദിച്ചു

post

ദേശീയ പാത - 66 നെയും കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന ചാലിങ്കാൽ - ചാമുണ്ഡിക്കുന്ന് റോഡ് മെക്കാഡം ടാറിംഗ് ചെയ്യാൻ ജില്ല പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 കോടി രൂപ അനുവദിച്ചു. 2021 - 2022 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി അനുവദിച്ചിരുന്നെങ്കിലും നാറ്റ്പാക് സർവെ റിപ്പോർട്ട് വൈകിയതിനാൽ പ്രവർത്തി ആരംഭിക്കാൻ സാധിച്ചിരുന്നില്ല.


നാറ്റ്പാക് സർവ്വെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് റോഡ് മെക്കാഡം ടാറിംഗ് നടത്തേണ്ടത്. അതിന്റെ ഭാഗമായി തിരുവനന്തപുരം കേന്ദ്രമായ നാറ്റ്പാക്കിന്റെ ശാസ്ത്രജ്ഞർ ഉൾപ്പടെയുടെ സാങ്കേതിക വിഭാഗമാണ് സർവ്വെ നടത്തിയത്. പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തി നടത്താൻ പോകുന്നത്. 4.6 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് രണ്ട് റീച്ചായാണ് പ്രവർത്തി നടത്തുന്നത് . ആദ്യ റീച്ചിന് ആവശ്യമായ തുകയാണ് അനുവദിച്ചത്.