കറ്റാനം സി. എം. എസ് സ്‌കൂള്‍ 'ഹരിതം മഹിതം' വിഷരഹിത പച്ചക്കറി പദ്ധതി വിളവെടുപ്പ് നടന്നു

ആലപ്പുഴ :കറ്റാനം സി. എം. എസ് സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'ഹരിതം മഹിതം' വിഷരഹിത പച്ചക്കറി വിളവെടുപ്പ് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. സ്‌കൂളിലെ അരയേക്കറോളം സ്ഥലത്ത് ചീര, വെണ്ട, വഴുതന, വെള്ളരി, പയര്‍ തുടങ്ങിയവയാണ് കൃഷി ചെയ്തത്. വിദ്യാര്‍ത്ഥികളില്‍ കൃഷി പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച 'ഹരിതം മഹിതം 'പദ്ധതിയിലൂടെ കുട്ടികളില്‍ ഒത്തൊരുമയും, പ്രകൃതി സ്‌നേഹവും,കൃഷിയോടുള്ള ആഭിമുഖ്യവും വര്‍ധിപ്പിക്കാനും സാധിച്ചു. ശാസ്ത്രീയ രീതിയിലൂടെയും, പരിപാലനത്തിലൂടെയും മികച്ച വിളവ് നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു.
യൂ. പ്രതിഭ എം. എല്‍. എ, ഭരണിക്കാവ് ഗ്രാമപഞ്ചായത് പ്രസിഡന്റ് വി. വാസുദേവന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, എസ്. പി. സി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ജയചന്ദ്രന്‍ കെ. വി സ്‌കൂള്‍, ഹെഡ്മാസ്റ്റര്‍ കെ. പി ഷാജി തുടങ്ങിയവര്‍ സന്നിഹിതരായി