അതിദരിദ്രർക്കായുള്ള മൈക്രോപ്ലാൻ പുറത്തിറക്കുന്ന ആദ്യ ബ്ലോക്കായി കാഞ്ഞിരപ്പള്ളി

അതിദരിദ്രർക്കായുള്ള മൈക്രോപ്ലാൻ തയാറാക്കിയ ആദ്യബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതിക്ക് കാഞ്ഞിരപ്പള്ളി അർഹമായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, കൂട്ടിക്കൽ പാറത്തോട്, കോരുത്തോട് ഉൾപ്പെടെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഒപ്പം ബ്ലോക്ക് പഞ്ചായത്തും അതിദരിദ്രകുടുംബങ്ങൾക്കായുള്ള മൈക്രോ പ്ലാൻ തയാറാക്കി പ്രസിദ്ധീകരിക്കുക വഴിയാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് ഈ നേട്ടം കരസ്ഥമാക്കാനായത്.
അതിദരിദ്രപട്ടികയിൽ ഉൾപ്പെട്ട 72 കുടുംബങ്ങൾക്ക് ഭക്ഷണം, മരുന്ന്, വാസസ്ഥലം, കുടിവെള്ളം, അടിസ്ഥാനരേഖകൾ ഉൾപ്പെടെയുള്ളവ ലഭ്യമാക്കത്തക്ക തരത്തിലുള്ള സമഗ്രപ്ലാനാണ് ഓരോ കുടുംബത്തിനുമായി 'പുനർജനി' എന്ന പേരിൽ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയിട്ടുള്ളത്.