ചാലിങ്കാല്‍ വെള്ളിക്കോത്ത് റോഡ് പുനരുദ്ധാരണ പ്രവൃത്തി മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു

post

കാസര്‍കോട് : കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അഭിവൃദ്ധിപ്പെടുത്തുന്ന ചാലിങ്കാല്‍ വെള്ളിക്കോത്ത് റോഡ് പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു.  ചാലിങ്കാല്‍ ജങ്ഷനില്‍ നിന്ന് തുടങ്ങി വെള്ളിക്കോത്ത് ജങ്ഷനില്‍ അവസാനിക്കുന്ന നാല് കിലോമീറ്റര്‍ നീളമുളള ഈ റോഡ് ദേശീയ പാത 66 ലേക്കുള്ള പ്രധാന ബൈപ്പാസ് റോഡായും ഉപയോഗിക്കാം. പുല്ലൂര്‍പെരിയ, അജാനൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് ഈ പ്രവൃത്തി ഉദ്ഘാടനത്തിലൂടെ യഥാര്‍ത്ഥ്യമാകുന്നത്. വേലാശ്വരത്ത് നടന്ന ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ  എന്നിവര്‍ മുഖ്യാതിഥിയായി.
കാസര്‍കോട് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.പി.വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കരുണാകരന്‍ കുന്നത്ത്, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിതാ ഗംഗാധരന്‍, പുല്ലൂര്‍പെരിയ ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് പി ക്യഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി എം സൈനബ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി നാരായണന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.വി രാഘവന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ബഷീര്‍ വെള്ളിക്കോത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ സതി, പുല്ലുര്‍പെരിയ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബി.വി വേലായുധന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി ബിന്ദു, വാര്‍ഡ് മെമ്പര്‍മാരായ ടി ശാന്തകുമാരി, വി ഓമന, കെ സീത, പി ബിന്ദു ,വിവിധ  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍  സംസാരിച്ചു, പുല്ലൂര്‍പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍ സ്വാഗതവും കാസര്‍കോട് വികസന പാക്കേജ് സ്പഷ്യല്‍ ഓഫീസര്‍ ഇ പി രാജ് മോഹന്‍ നന്ദിയും പറഞ്ഞു