ജില്ലയിലെ 'പോഷണ്‍ മാ' മാസാചരണം സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ

post

കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരിലെ പോഷകസമൃദ്ധി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പോഷന്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ ഒന്നുമുതല്‍ 30 വരെ തിരുവനന്തപുരം ജില്ലയില്‍ 'പോഷണ്‍ മാ' മാസാചാരണം സംഘടിപ്പിക്കും. വനിതാ ശിശു ക്ഷേമ വകുപ്പ്, ജില്ലാതല ഐ സി ഡി എസ്, നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍, സമ്പുഷ്ട കേരളം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന മാസാചരണത്തിന്റെ ആക്ഷന്‍ പ്ലാന്‍ ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന് കൈമാറി.