ശ്രീശങ്കറിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം

ബെര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ പാലക്കാട് യാക്കര സ്വദേശി ശ്രീശങ്കര്‍ മുരളിയെ ജില്ലാ ഭരണകൂടം മൊമെന്റോ നല്‍കി ആദരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശ്രീശങ്കറിന് മൊമെന്റോ കൈമാറി. തുടര്‍ന്ന് ശ്രീശങ്കറിനെയും മാതാപിതാക്കളെയും പൊന്നാട അണിയിച്ചു.
കേവലം മില്ലീ മീറ്ററുകളുടെ വ്യത്യാസത്തിലാണ് സ്വര്‍ണ മെഡല്‍ നഷ്ടപ്പെട്ടതെന്നും ഈ നഷ്ടത്തില്‍നിന്നും പാഠം ഉള്‍ക്കൊണ്ടാകും മുന്നോട്ടുള്ള പരിശ്രമമെന്നും ശ്രീശങ്കര്‍ പറഞ്ഞു. ആദരവിന് ജില്ലാ ഭരണകൂടത്തോട് നന്ദിയും അറിയിച്ചു. പരിശീലനത്തില്‍ തുച്ഛ സൗകര്യങ്ങളില്‍നിന്നുള്ള വലിയ നേട്ടമാണ് ശ്രീശങ്കറിന്റേതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.