നിയമസഭാ മന്ദിരത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

post



സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് 2022 ആഗസ്റ്റ് 15 തിങ്കളാഴ്ച നിയമസഭാങ്കണത്തിൽ സ്പീക്കർ എം.ബി. രാജേഷ് ദേശീയ പതാക ഉയർത്തി. നിയമസഭാസമുച്ചയത്തിലെ മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നഹ്‌റു, ഡോ.ബി.ആർ. അംബേദ്ക്കർ, കെ.ആർ. നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ സ്പീക്കർ എം.ബി. രാജേഷ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നിയമസഭ സെക്രട്ടറി എ.എം. ബഷീർ, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പുഷ്പാർച്ചന നടത്തി. തുടർന്ന് ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നിയമസഭ ജീവനക്കാർക്കായി ദേശീയ പതാകകൾ നിർമ്മിക്കുന്നതിന് സംഭാവന നൽകിയ ഫെഡറൽ ബാങ്ക് ജീവനക്കാർ സ്പീക്കറിൽ നിന്നും ദേശീയ പതാക ഏറ്റുവാങ്ങി. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ, നിയമസഭാ സെക്രട്ടറി, ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് നിഷ കെ. ദാസ് എന്നിവർ ജീവനക്കാർക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാർ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.