കളക്ടറേറ്റില്‍ കുടുംബശ്രീ കിയോസ്‌ക് തുടങ്ങി

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായി കാസര്‍കോട് കളക്ടറേറ്റില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കിയോസ്‌ക് തുടങ്ങി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. ബേവിഞ്ച മേനം കോട്ടണ്‍ ബേഗ്‌സ് ആണ് കളക്ടറേറ്റിലെ കിയോസ്‌കിലൂടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പതാകകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്.
കലക്ട്രേറ്റിലെ വിവിധ ഓഫീസുകളിലേക്കും ജീവനക്കാരുടെ വീടുകളിലേക്കുമുള്ള പതാകയാണ് ഇവിടെ വിതരണം ചെയ്യുന്നത്. ആദ്യ ദിനത്തില്‍ 200 പതാകകള്‍ വിതരണത്തിനെത്തി. വരും ദിവസങ്ങളില്‍ ഓര്‍ഡറിനനുസരിച്ച് കൂടുതല്‍ പതാകകള്‍ വിതരണത്തിനെത്തിക്കും. ആഗസ്റ്റ് 13 വരെ പതാകകള്‍ ലഭിക്കും. 3:2 അനുപാതത്തില്‍ നിര്‍മ്മിച്ച ദേശീയപതാകയ്ക്ക് 30 രൂപയാണ് വില.