എ. അബ്ദുൾ ഹക്കീം വിവരാവകാശ കമ്മിഷണറായി ചുമതലയേറ്റു

postസംസ്ഥാന വിവരാവകാശ കമ്മിഷണറായി എ. അബ്ദുൾ ഹക്കീം സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. സംസ്ഥാന വിവരാവകാശ കമ്മിഷൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ മുഖ്യ വിവരാവകാശ കമ്മിഷണർ ഡോ. വിശ്വാസ് മേത്ത സത്യവാചകം ചൊല്ലിക്കൊടുത്തു. വിവരാവകാശ കമ്മിഷണർമാരായ കെ.വി. സുധാകരൻ, കെ.എൽ. വിവേകാനന്ദൻ, പി.ആർ. ശ്രീലത എന്നിവരും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃക്കളുമടക്കം നിരവധി പേർ പങ്കെടുത്തു.