മെട്രോവാർത്ത ചീഫ് എഡിറ്റർ ഗോപികൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

post



മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ. ഗോപികൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.


മാധ്യമപ്രവർത്തനത്തിന്റെ ധാർമികതയും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു ഗോപികൃഷ്ണൻ. വ്യത്യസ്തത പുലർത്തുന്നതും ശ്രദ്ധേയവുമായ ധാരാളം അഭിമുഖങ്ങളും വാർത്തകളും അദ്ദേഹത്തിന്റേതായുണ്ട്. വിവിധ മാധ്യമങ്ങളിൽ ലേഖകൻ മുതൽ ചീഫ് എഡിറ്റർ വരെ സ്ഥാനങ്ങളിൽ തിളക്കമാർന്ന പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവച്ചത്.


ഗോപികൃഷ്ണന്റെ ആകസ്മിക വിയോഗത്തിൽ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.