കാട്ടിലങ്ങാടി-ഗുരുതിക്കാവ്- ഗണപതി ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

post

താനൂര്‍ നഗരസഭയിലെ കാട്ടിലങ്ങാടി-ഗുരുതിക്കാവ്- ഗണപതി ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കാട്ടിലങ്ങാടി രായിരിമംഗലം ഹെല്‍ത്ത് സബ്‌സെന്ററിന് സമീപം നടന്ന ചടങ്ങില്‍ താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി. പി ഷംസുദീന്‍ അധ്യക്ഷനായി.

സംസ്ഥാന സര്‍ക്കാരിന്റെ തീരദേശറോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പാണ് പദ്ധതി നടപ്പിലാക്കിയത്. 32.20 ലക്ഷം രൂപയ്ക്കാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.