ചീഫ് മിനിസ്റ്റേഴ്‌സ് ഇന്നൊവേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

post

സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും നടപ്പാക്കുന്ന നൂതന ആശയങ്ങളുടെ മികവിനുള്ള 2018, 2019, 2020 വര്‍ഷങ്ങളിലെ ചീഫ് മിനിസ്റ്റേഴ്‌സ് ഇന്നൊവേഷന്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പബ്ലിക് സര്‍വീസ് ഡെലിവറി, പേഴ്‌സണ്‍ മാനേജ്‌മെന്റ്, പ്രൊസീജ്യറല്‍ ഇന്റെര്‍വെന്‍ഷന്‍, ഡെവലപ്‌മെന്റല്‍ ഇന്റര്‍വെന്‍ഷന്‍ എന്നീ വിഭാഗങ്ങളിലെ മികവിനാണു പുരസ്‌കാരങ്ങള്‍. അഞ്ചു ലക്ഷം രൂപയാണ് ഓരോ ഇനത്തിലും പുരസ്‌കാരത്തുകയായി ലഭിക്കുക.

2018ല്‍ പബ്ലിക് ഡെലിവറി വിഭാഗത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും പ്രൊസീജ്യറല്‍ ഇന്റര്‍വെന്‍ഷന്‍ വിഭാഗത്തില്‍ കേരള പൊലീസ് സൈബര്‍ ഡോമും പുരസ്‌കാരത്തിന് അര്‍ഹരായി. 2019ലെ പബ്ലിക് ഡെലിവറിയിലെ മികവിനുള്ള പുരസ്‌കാരം റവന്യൂ ഇ-പേമെന്റ് സിസ്റ്റത്തിനാണ്. പ്രൊസീജ്യറല്‍ ഇന്റര്‍വെന്‍ഷന്‍ വിഭാഗത്തില്‍ കൈറ്റ് ഐടി ക്ലബ്, ലിറ്റില്‍ കൈറ്റിസ്, ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസ് എന്നിവയും ഡെവലപ്‌മെന്റല്‍ ഇന്റര്‍വെന്‍ഷന്‍ വിഭാഗത്തില്‍ നമ്മുടെ കോഴിക്കോട്- കോഴിക്കോട് ജില്ലാ ഭരണകൂടവും പുരസ്‌കാരത്തിന് അര്‍ഹരായി. ഇന്നൊവേറ്റിവ് ആന്‍ഡ് പാര്‍ട്ടിസിപ്പേറ്ററി പബ്ലിക് സര്‍വീസ് ഡെലിവറി വിഭാഗത്തില്‍ എറണാകുളം മണീട് കുടുംബാരോഗ്യ കേന്ദ്രത്തിനു പ്രത്യേക പുരസ്‌കാരമുണ്ട്. ഇവര്‍ക്ക് 2.5 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

2020ലെ പബ്ലിക് ഡെലിവറി സര്‍വീസ് പുരസ്‌കാരം കെ.എസ്.ഐ.ഡി.സിയുടെ കെസ്വിഫ്റ്റിനാണ്. പേഴ്‌സണല്‍ മാനേജ്‌മെന്റില്‍ കിലയുടെ മൂഡില്‍ ഓണ്‍ലൈന്‍ ലേണിങ് സംവിധാനം പുരസ്‌കാരം നേടി. ഡിജിറ്റല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിക്ക് പ്രത്യേക പുരസ്‌കാരവുമുണ്ട്.