പേപ്പര്‍ ബാഗ് ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു

post

മാലിന്യമുക്ത കാസര്‍കോടിനായി മുള്ളേരിയ എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഹരിത കേരള മിഷനുമായി സഹകരിച്ച് തയ്യാറാക്കിയ പേപ്പര്‍ ബാഗ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പ്രകാശനം ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപഭോഗം പൂര്‍ണ്ണമായും സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ ആ സന്ദേശം വിദ്യാര്‍ത്ഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനു വേണ്ടിയാണ് പദ്ധതി നടപ്പിലാക്കിയത്. വിദ്യാലയത്തിലെ സീഡ് ക്ലബ്ബും, ഇക്കോ ക്ലബ്ബും ചേര്‍ന്ന് പി.ടി.എ കമ്മിറ്റിയുടേയും, ഹരിത കേരളം മിഷന്റേയും സഹകരണത്തോടെ ആയിരം പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിച്ചു. പേപ്പര്‍ ബാഗുകള്‍ വില്പന നടത്തി അതില്‍നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും, കാരുണ്യപ്രവര്‍ത്തനങ്ങളും നടത്താനാണ് ഉദ്ദേശിക്കുന്നത.് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ഹെഡ്മാസ്റ്റര്‍ അധോക അരളിത്തായ, പി.ടി.എ പ്രസിഡന്റ് സതീശ്കുമാര്‍, അധ്യാപിക എം സാവിത്രി, സീഡ് ക്ലബ്ബ് പ്രസിഡന്റ് അഭിലാഷ് യാദവ്, സീഡ് ക്ലബ്ബ് സെക്രട്ടറി അമല്‍.എസ്.നായര്‍, സീഡ് ക്ലബ്ബ് റിപ്പോര്‍ട്ടര്‍ അഞ്ജിത്ത്.എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു.