കര്‍ഷക സഭയും ഞാറ്റുവേല ചന്തയും

post

കോട്ടയം: കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ്, ഭരണങ്ങാനം കൃഷി ഭവന്‍, ഐശ്വര്യ ഫാര്‍മേഴ്‌സ് ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ളനാട് വായനശാലയില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി കര്‍ഷക സഭകളുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ അഖില്‍ കെ. രാജു പദ്ധതി വിശദീകരണം നടത്തി. പരിപാടിയോടനുബന്ധിച്ച് പച്ചക്കറി കൃഷി പരിപാലനത്തില്‍ കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മാനുവല്‍ അലക്‌സ് ക്ലാസെടുത്തു. കര്‍ഷകര്‍ക്കായി പാവല്‍, പടവലം, മുളക്, വെണ്ട, കുരുമുളക് എന്നിവയുടെ തൈകള്‍ വിതരണം ചെയ്തു.