സംസ്ഥാനത്ത് വ്യാപകമായ ഒറ്റപ്പെട്ട മഴ തുടരും

post

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായതും ഒറ്റപ്പെട്ട ശക്തമായതുമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒഡിഷ തീരത്തിനു മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായി.

കൂടാതെ തെക്കൻ ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കർണാടക തീരം വരെ ന്യുനമർദ്ദ പാത്തിയും നിലനിൽക്കുന്നു. ഇതിന്റെയൊക്കെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.