രാമപുരത്ത് വനിത കാര്‍ഷിക വിപണനകേന്ദ്രം തുറന്നു

കോട്ടയം: രാമപുരം പഞ്ചായത്തിലെ വനിത കാര്‍ഷിക വിപണന കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഫണ്ടില്‍ നിന്ന് അനുവദിച്ച 18 ലക്ഷം രൂപ ചെലവഴിച്ചാണ് രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപം ആറു കടമുറികളും സ്റ്റെയര്‍റൂമും അടങ്ങുന്ന 266.7 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ മനോജ് സി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സൗമ്യ സേവ്യര്‍, കവിത മനോജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ശാന്താറാം, റോബി തോമസ്, റെജി ജയന്‍, ആന്റണി മാത്യൂ, ലിസമ്മ മത്തച്ചന്‍, സണ്ണി അഗസ്റ്റിന്‍, ആല്‍ബിന്‍ അലക്‌സ്, ബീന സണ്ണി, ആന്‍സി ബെന്നി, കെ.എന്‍. അമ്മിണി, ജെയ്‌മോന്‍ തോമസ്, സുശീല കുമാരി മനോജ്, റ്റി.ആര്‍. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.