കടലിനെ അറിയാം, കടല്‍ക്കാറ്റേല്‍ക്കാം, കടല്‍ത്തീരമണയാം'; പ്രചാരണത്തിന് വിപുലമായ പരിപാടികള്‍

കാസര്‍കോട്: ഒന്നാം ഘട്ടമായി പദ്ധതിയുടെ പ്രചാരണത്തിനായി ബീച്ചുകളില്‍ കടല്‍ തീരങ്ങളില്‍ ശുചീകരണ സന്ദേശം വിളിച്ചോതുന്ന ചെയ്യുന്ന മണല്‍ ശില്‍പ നിര്‍മാണം, പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും. ബീച്ചുകള്‍, ഹാര്‍ബറുകള്‍, മറ്റ് ലാന്റിംഗ് സെന്ററുകള്‍, തീരദേശത്തെ ചെറുതും വലുതുമായ കവലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കയ്യെഴുത്ത് പോസ്റ്ററുകള്‍, ബാനറുകള്‍ നാടന്‍ കലാരൂപങ്ങള്‍, തെരുവു നാടകങ്ങള്‍ എന്നിവ സംഘടിപ്പിയ്ക്കും.''കടലിനെ അറിയാം, കടല്‍ക്കാറ്റേല്‍ക്കാം, കടല്‍ത്തീരമണയാം' എന്ന മുദ്രാവാക്യത്തോടെ വൈകുന്നേരങ്ങളില്‍ പ്ലക്കാര്‍ഡുകള്‍ ഏന്തിയുള്ള കടലോര നടത്തം സംഘടിപ്പിക്കും.
കടലും കടലോരവും സംരക്ഷിക്കേണ്ട ആവശ്യകതയെ സംബന്ധിച്ച് ചര്‍ച്ചാ ക്ലാസ്സുകള്‍, സെമിനാറുകള്‍, നോട്ടീസ് പ്രചാരണം, ചിത്രരചനാ മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍ എന്നിവ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംഘടിപ്പിയ്ക്കും. ബീച്ചുകള്‍ കേന്ദ്രീകരിച്ച് ''പ്ലാസ്റ്റിക് മുക്ത തീരം' എന്ന സന്ദേശം ഉള്‍ക്കൊണ്ട് റോഡ് ഷോകള്‍, ബൈക്ക് റാലികള്‍ എന്നിവ സംഘടിപ്പിയ്ക്കും. സന്ദേശം ജനങ്ങളിലെത്തിക്കാന്‍ പ്രധാന ബീച്ചുകള്‍, ഹാര്‍ബറുകള്‍, ലാന്റിംഗ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് സന്ധ്യാനേരത്ത് മെഴുകുതിരി കത്തിച്ചുള്ള പ്രചാരണം സംഘടിപ്പിക്കും.ഓരോ മത്സ്യഗ്രാമത്തിലും സമീപ പ്രദേശത്തുമുള്ള പരിസ്ഥിതി സ്‌നേഹികളുടെ കൂട്ടായ്മ സംഘടിപപ്പിച്ച് അവരെ ബോധവല്‍ക്കരണ ക്യാമ്പയിനുകളില്‍ സജീവ മാക്കും. വീടുകള്‍ കയറിയുള്ള നോട്ടീസ് പ്രചാരണം, കുടുംബയോഗങ്ങള്‍ എന്നിവ സംഘടിപ്പിയ്ക്കും. കടലും കടലോരവും മറ്റ് ജല സ്രോതസ്സുകളും പ്ലാസ്റ്റിക് മുക്തമാക്കി സൂക്ഷിക്കേ ണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും, പ്ലാസ്റ്റിക് മൂലം കടലിലും കടല്‍തീരത്തും കടലോര ജീവിതത്തിലും ഉണ്ടാകാനിടയുള്ള ദോഷഫലങ്ങളെ സംബന്ധിച്ചും ശാസ്ത്രീയ അടിത്തറയുള്ള ബിറ്റ് നോട്ടീസുകള്‍ പരിസ്ഥിതി വകുപ്പ്, ഹരിത കേരള മിഷന്‍ എന്നിവരുടെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ് തയ്യാറാക്കി പ്രിന്റ് ചെയ്ത് പ്രാദേശിക തലത്തില്‍ വിതരണം ചെയ്യും.
രണ്ടാം ഘട്ടമായി 590 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന കേരളത്തിന്റെ കടത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് 2022 സെപ്തംബര്‍ 18 ന് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞം സംഘടിപ്പിക്കും. ഓരോ രണ്ട് കിലോമീറ്ററിലും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തു ന്നതിന് 25 സന്നദ്ധ പ്രവര്‍ത്തകര്‍ വീതം ഉള്‍പ്പെടുന്ന 600 ആക്ഷന്‍ ഗ്രൂപ്പുകളെ സജ്ജമാക്കും. ഓരോ ആക്ഷന്‍ ഗ്രൂപ്പുകളും ശേഖരിയ്ക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരം തിരിച്ച് അതാത് ആക്ഷന്‍ കേന്ദ്രങ്ങളില്‍ സംഭരിക്കും. ഓരോ ദിവസത്തെയും പ്ലാസ്റ്റിക് മാലിന്യ ശേഖരം അതാത് ദിവസം ക്ലീന്‍ കേരള മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ചുമതലയില്‍ ഷെഡിംഗ് യൂണിറ്റുകളിലേയ്ക്ക് മാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കണം. അതാത് സ്ഥലത്തെ എം.എല്‍.എ മാര്‍, മറ്റു ജന പ്രതിനിധികള്‍ പൗര പ്രമുഖര്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങളെ കൊണ്ട് ഉദ്ഘാടനം നടത്തി പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. സംസ്ഥാനതല, ജില്ലാതല, പഞ്ചായത്ത് തല ആക്ഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങ ളില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് 3 തലത്തിലും ഏകോപനം സാധ്യമാക്കണം. എല്ലാ ആക്ഷന്‍ സെന്ററുകളിലും പ്ലാസ്റ്റിക് മുക്ത പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചെയ്യും.
മൂന്നാം ഘട്ടത്തില്‍ തുടര്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും. മികച്ച പ്രവര്‍ത്തനം നടത്തി കടല്‍ത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരവുമാക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ തെരഞ്ഞെടുത്ത് മുഖ്യ മന്ത്രിയുടെ എവര്‍ റോളിംഗ് ട്രോഫിയും 5 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും നല്‍കും. അതോടൊപ്പം 9 മറൈന്‍ ജില്ലകളില്‍ നിന്നും മികച്ച പ്രവര്‍ത്തനം നടത്തുന്ന ജില്ലാ പഞ്ചായത്തിനെ തെരഞ്ഞെടുത്ത് 5,00,000/ രൂപ ക്യാഷ് അവാര്‍ഡും എവര്‍ റോളിംഗ് ട്രോഫിയും നല്‍കും. മികച്ച നിലയില്‍ നിര്‍ദ്ദേശ ങ്ങള്‍ നടപ്പാക്കുന്ന ആക്ഷന്‍ ഗ്രൂപ്പിന്/ഗ്രൂപ്പുകള്‍ക്ക് 50,000/ രൂപ ക്യാഷ് അവാര്‍ഡ് നല്‍കും.