'ശുചിത്വ സാഗരം സുന്ദര തീരം'; കടലും കടലോരവും മാലിന്യമുക്തമാക്കാന്‍ കര്‍മ്മ പദ്ധതിയുമായി സര്‍ക്കാര്‍

post


കടലിന്റെ അടിത്തട്ടില്‍ അടിഞ്ഞ് കൂടി ട്രോള്‍ വലകളില്‍ കുടുങ്ങി ബോട്ടുകളിലേയ്ക്ക് എത്തിപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരികെ കടലിലേയ്ക്ക് വലിച്ചെറിയാതെ പ്രത്യേകമായി നല്‍കുന്ന ബാഗുകളിലാക്കി കരയിലെത്തിക്കുകയും ഹാര്‍ബറില്‍ തന്നെ പദ്ധതി പ്രവര്‍ത്തകര്‍് ഏറ്റ് വാങ്ങി വൃത്തിയാക്കി റീസൈക്ലിംഗിന് വിധേയമാക്കി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പദ്ധതിയാണ് ശുചിത്വ സാഗരം. ലോക ശ്രദ്ധ പിടിച്ച് പറ്റിയ ഈ പദ്ധതി സംസ്ഥാനത്ത് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിയ്ക്കുന്ന ഹാര്‍ബറുകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുകയാണ്.

കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനായി ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടപ്പാക്കിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളുടെ സഹകരണത്തോടെ തുടര്‍ വര്‍ഷങ്ങളിലും നടപ്പാക്കുകയും പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യും. ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ്, ഫിഷറീസ് വകുപ്പ്, കുടുംബശ്രീ, സാഫ്, ശുചിത്വ കേരള മിഷന്‍, മത്സ്യഫെഡ്, കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പ റേഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ടൂറിസം വകുപ്പ്, ഹരിത കേരള മിഷന്‍ എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കി വരുന്നു. 2018 മുതല്‍ നീണ്ടകര ഹാര്‍ബര്‍ കേന്ദ്രീകരിച്ച് ട്രോള്‍ ബോട്ട് ഉടമകളു ടെയും തൊഴിലാളികളുടെയും സഹകരണത്തോടെ 'ശുചിത്വ സാഗരം' എന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുകയാണ്.


ഓരോ 200 മീറ്ററിനും ഒരു കളക്ഷന്‍ ബോക്‌സ് എന്ന നിലയില്‍ 3000 കളക്ഷന്‍ ബോക്‌സുകളാണ് സംസ്ഥാനത്ത് ആകെ സജ്ജമാക്കുക. സംസ്ഥാനത്തെ മുഴുവന്‍ കടല്‍ത്തീരവും, കനാലുകള്‍, നദികള്‍, അഴിമുഖങ്ങള്‍, കായലുകള്‍, ബീച്ചുകള്‍, ഹാര്‍ബറുകള്‍, ലാന്റിംഗ് സെന്ററുകള്‍, ഓടകള്‍ പുലിമുട്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംഭരിക്കുന്നതിന് ആക്ഷന്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കും. അഴിമുഖങ്ങള്‍, പുലിമുട്ടുകള്‍, എന്നിവിടങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുങ്ങിയെടുത്ത് നീക്കം ചെയ്യുന്നതിന് ഡ്രൈവര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തും. അതാത് ആക്ഷന്‍ ഏരിയകളില്‍ ശേഖരിച്ച് തരംതിരിച്ച് സംഭരിയ്ക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഷഡിംഗ് യൂണിറ്റുകളിലേയ്ക്ക് മാറ്റി റീസൈക്ലിംഗിന് വിധേയമാ ക്കുന്ന നടപടികള്‍ ക്ലീന്‍ കേരള മിഷനും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിര്‍വ്വഹി്ക്കും.