ലൈഫ് മിഷൻ : ലൈഫ് 2020 രണ്ടാംഘട്ട അപ്പീൽ ഇന്ന് മുതൽ

post


കോട്ടയം: ലൈഫ് മിഷൻ 2020 പ്രകാരം ലഭിച്ച പുതിയ അപേക്ഷകളുടെ ഫീൽഡ്തല പരിശോധനയും പുനഃപരിശോധനയും പൂർത്തിയാക്കി ഭൂമിയുള്ള ഭവനരഹിതരിൽ അർഹരുടെയും അനർഹരുടെയും, ഭൂരഹിത ഭവനരഹിതരിൽ അർഹരുടെയും അനർഹരുടെയും കരട് ഗുണഭോക്തൃ പട്ടികയിന്മേലുള്ള ഒന്നാംഘട്ട അപ്പീൽ നടപടികൾ പൂർത്തീകരിച്ചതിനുശേഷമുള്ള കരട് ഗുണഭോക്തൃ പട്ടികകൾ www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ഇന്ന് ( 1 ) ലഭിക്കും.


ഒന്നാംഘട്ട അപ്പീലിനുശേഷമുള്ള കരട് ഗുണഭോക്തൃപട്ടികയിന്മേലുള്ള രണ്ടാംഘട്ട അപ്പീലുകൾ ജൂലൈ 1 മുതൽ 8 വരെ ഓൺലൈനായും ആക്ഷേപങ്ങൾ നേരിട്ടും സമർപ്പിക്കാവുന്നതാണ്. പുതിയ അപേക്ഷകൾ സ്വീകരിക്കില്ല. അക്ഷയ കേന്ദ്രങ്ങൾ മുഖേനയും അപ്പീലുകൾ സമർപ്പിക്കാം. അപ്പീലുകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്തിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗം - ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിലും ഹെൽപ് ഡെസ്ക് ക്രമീകരിച്ചിട്ടുണ്ട്. ഫോൺ: 04862 233027.