കളക്ടറേറ്റിൽ നാളെ മുതൽ ആധാർ അധിഷ്ടിത പഞ്ചിങ് സംവിധാനം

post


കാസര്‍കോട്: ഭരണനവീകരണത്തിന്റെ ഭാഗമായി കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പ് വരുത്തുന്നതിനുമായി എല്ലാ സർക്കാർ ഓഫീസുകളിലും ആധാർ അധിഷ്ടിത പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി കാസർകോട് കളക്ടറേറ്റിലും സംവിധാനം ആരംഭിക്കുന്നതിനായുള്ള എല്ലാ നടപടികളും പൂർത്തിയായെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു.


ജൂലൈ ഒന്ന് മുതൽ കളക്ടറേറ്റിലെ എല്ലാ ജീവനക്കാരും ആധാർ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം ഉപയോഗപ്പെടുത്തും. സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ വിവിധ ഇടങ്ങളിലായി 1 7 പഞ്ചിംഗ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട് . കളക്ടറേറ്റിലെ പ്രധാന കവാടത്തിൽ 4 മെഷീനുകളും ട്രഷറി, ആർ.ടി.ഒ, കുടുംബശ്രീ, പട്ടികജാതി വികസന ഓഫീസ് എന്നിവടങ്ങളിലുള്ള കവാടങ്ങളിലും പഞ്ചിംഗ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട് . ഐ .ഡി കാർഡുകൾ ലഭ്യമായിട്ടുള്ള ജീവനക്കാർ അത് ഉപയോഗിച്ചും ഐ.ഡി കാർഡ് ഇല്ലാത്ത ജീവനക്കാർ ആധാർ നമ്പറിന്റെ അവസാന 8 അക്കം രേഖപ്പെടുത്തിയും പഞ്ചിംഗ് രേഖപ്പെടുത്തും.