പിഎം കിസാൻ ഭൂമി വെരിഫിക്കേഷൻ

post

കോഴിക്കോട്: കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ പ്രധാനമന്ത്രി സമ്മാൻ നിധി - പി. എം. കിസാൻ - ഭൂമി വേരിഫിക്കേഷൻ ഇതുവരെ ചെയ്യാത്ത കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന കർഷകർക്ക് ഭൂമി സംബന്ധമായ വിവരങ്ങൾ പോർട്ടലിൽ ചേർക്കുന്നതിനായി ഇപ്പോൾ അവസരം. കോഴിക്കോട് ബ്ലോക്കിന് കീഴിൽ വരുന്ന എട്ടു പഞ്ചായത്തുകളിൽ കൃഷിഭവനുകളുടെ സഹകരണത്തോടെ ജൂൺ 20 മുതൽ 26 വരെ ക്യാമ്പുകൾ സംഘടിപ്പിക്കും. ഭൂമി വെരിഫിക്കേഷന് ആവശ്യമായ രേഖകൾ നികുതി ചീട്ട്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, പിഎം കിസാൻ രജിസ്റ്റർ ചെയ്തവർ രജിസ്റ്റർ ചെയ്ത നമ്പർ ഉള്ള ഫോൺ എന്നിവ കരുതേണ്ടതാണ്. രജിസ്‌ട്രേഷൻ നടത്താത്ത കർഷകർക്ക് തുടർ ആനുകൂല്യം ലഭിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് അതാത് കൃഷി ഭവനുമായി ബന്ധപ്പെടുക.