വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ജിംനേഷ്യം നാടിനു സമർപ്പിച്ചു
 
                                                കോട്ടയം: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുവള്ളി ഡിവിഷനിലെ പടനിലത്ത് നിർമ്മിച്ച ഓപ്പൺ ജിംനേഷ്യം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
ജീവിത ശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രഭാത സവാരിക്കാർക്കും ഓടാനിറങ്ങുന്നവർക്കും
ഇനി പടനിലത്തു വന്നാൽ സൗജന്യമായി വ്യായാമം ചെയ്യാം. തുറസ്സായ സ്ഥലത്ത് പണം മുടക്കാതെ പൊതുജനങ്ങൾക്ക് വ്യായാമം ചെയ്യുവാൻ കഴിയുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയോരത്തുള്ള പടനിലത്ത് ചിറക്കടവ് ഗ്രാമ പഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്താണ് ജിംനേഷ്യം സ്ഥാപിച്ചിരിക്കുന്നത്. എയർവാക്കർ സിംഗിൾ, ആംലെഗ് പെഡൽ സൈക്കിൾ, ലെഗ് എക്സ്‌റ്റൻഷൻ, ഡബിൾ ടിസ്റ്റർ എന്നീ ഉപകരണങ്ങളാണ് ആദ്യ ഘട്ടത്തിൽ സ്ഥാപിച്ചിരിക്കുന്നത്.










