'ഞങ്ങളും കൃഷിയിലേക്ക് ' കളക്ട്രേറ്റ് പരിസരത്ത് വൃക്ഷത്തൈ നട്ടു

കാസര്‍കോട്: എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുന്ന ' ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ ഭാഗമായി കാസര്‍കോട് കളക്ട്രേറ്റ് പരിസരത്ത് വൃക്ഷത്തെ നട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവര്‍ ഒരു വര്‍ഷം കൊണ്ട് കായ്ക്കുന്ന മുരിങ്ങാ തൈ നട്ടു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍ വീണാറാണി, കൃഷി ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
' ഞങ്ങളും കൃഷിയിലേക്ക് ' കൃഷിവണ്ടിയുടെ സമയക്രമം
കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുന്നതിനും കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിനുമായി ' ഞങ്ങളും കൃഷിയിലേക്ക് ' എന്ന ബൃഹത്തായ തുടര്‍ പദ്ധതിയുടെ കീഴില്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ആസൂത്രണം ചെയ്ത കൃഷിവണ്ടിയുടെ സമയക്രമം.
ഏപ്രില്‍ 25ന് രാവിലെ 9 മുതല്‍ 11 വരെ പിലിക്കോട്. 11.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ തൃക്കരിപ്പൂര്‍. ഉച്ചകഴിഞ്ഞ് 2 മുതല്‍ 3.30 വരെ വലിയപറമ്പ.
ഏപ്രില്‍ 26ന് രാവിലെ 9 മുതല്‍ 11 വരെ പടന്ന. 11.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ചെറുവത്തൂര്‍. ഉച്ചയ്ക്ക് 2 മുതല്‍ 3.30 വരെ കയ്യൂര്‍ ചീമേനി.
ഏപ്രില്‍ 27ന് രാവിലെ 9 മുതല്‍ 11 വരെ മടിക്കൈ. 11.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കാഞ്ഞങ്ങാട്. ഉച്ചകഴിഞ്ഞ് 2 മുതല്‍ 3.30 വരെ അജാനൂര്‍
.
ഏപ്രില്‍ 28ന് രാവിലെ 9 മുതല്‍ 11 വരെ ഉദുമ. 11.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പള്ളിക്കര. ഉച്ചകഴിഞ്ഞ് 2 മുതല്‍ 3.30 വരെ പുല്ലൂര്‍ പെരിയ.
ഏപ്രില്‍ 28ന് രാവിലെ 9 മുതല്‍ 11 വരെ ഉദുമ. 11.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പള്ളിക്കര. ഉച്ചകഴിഞ്ഞ് 2 മുതല്‍ 3.30 വരെ പുല്ലൂര്‍ പെരിയ.
ഏപ്രില്‍ 29ന് രാവിലെ 9 മുതല്‍ 11 വരെ ചെമ്മനാട്. 11.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ചെങ്കള. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വൈകിട്ട് 4 വരെ ബദിയഡുക്ക.
ഏപ്രില്‍ 30ന് രാവിലെ 9 മുതല്‍ 11 വരെ മധൂര്‍. 11.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കുമ്പള. ഉച്ചകഴിഞ്ഞ് 2 മുതല്‍ 3.30 വരെ മൊഗ്രാല്‍ പുത്തൂര്‍.
മെയ് 3ന് രാവിലെ 9 മുതല്‍ 11 വരെ കാസര്‍കോട്. 11.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ മുളിയാര്‍. ഉച്ചകഴിഞ്ഞ് 2 മുതല്‍ 3.30 വരെ കുമ്പഡാജെ.
മെയ് 4ന് രാവിലെ 9 മുതല്‍ 11 വരെ ബെള്ളൂര്‍. 11.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കാറഡുക്ക. ഉച്ചകഴിഞ്ഞ് 2 മുതല്‍ 3.30 മുതല്‍ ദേലംപാടി.
മെയ് 5ന് രാവിലെ 9 മുതല്‍ 11 വരെ കുറ്റിക്കോല്‍. 11.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ബേഡഡുക്ക. ഉച്ചകഴിഞ്ഞ് 2 മുതല്‍ 3.30 വരെ മഞ്ചേശ്വരം.
മെയ് 6ന് രാവിലെ 9 മുതല്‍ 11 വരെ പുത്തിഗെ. 11.45 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ എന്‍മകജെ. ഉച്ചകഴിഞ്ഞ് 3 മുതല്‍ 4 വരെ പൈവളികെ.
മെയ് 7ന് രാവിലെ 9 മുതല്‍ 11 വരെ മീഞ്ച. 11.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ വോര്‍ക്കാടി. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4 വരെ മംഗല്‍പാടി.
മെയ് 9ന് രാവിലെ 9 മുതല്‍ 10.30 വരെ വെസ്റ്റ് എളേരി. 11.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ഈസ്റ്റ് എളേരി. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ നാല് വരെ ബളാല്‍.
മെയ് 10ന് രാവിലെ 9 മുതല്‍ 10.30 വരെ കോടോം ബേളൂര്‍. 11.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കള്ളാര്‍. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4 വരെ പനത്തടി.
മെയ് 11ന് രാവിലെ 9 മുതല്‍ 10.30 വരെ കിനാനൂര്‍ കരിന്തളം. 11.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നീലേശ്വരം.