ആഘോഷത്തിന് മാറ്റുകൂട്ടാന്‍ റീല്‍സ് മത്സരം

post


മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് റീല്‍സ് മത്സരം നടത്തുന്നു. തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെയ് 10 മുതല്‍ 16 വരെ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണനമേളയുടെ പ്രചരണാര്‍ഥമാണ് റീല്‍സ് തയാറാക്കല്‍ മത്സരം. 'എന്റെ മലപ്പുറം' എന്ന വിഷയത്തിലാണ് മത്സരം.

മലപ്പുറം ജില്ലയിലെ വികസന നേട്ടങ്ങളാണ് വീഡിയോ പ്രമേയം. ഒരു മിനുട്ടില്‍ താഴെയുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുക. ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് 3000 രൂപയും പ്രോത്സാഹന സമ്മാനമായി മൂന്ന് പേര്‍ക്ക് 1000 രൂപയും നല്‍കും. പ്രായപരിധിയില്ലാതെ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. സ്വന്തമായി തയാറാക്കിയ വീഡിയോകള്‍ മെയ് ഒന്നിനകം 9744635237 എന്ന നമ്പറില്‍ വാട്സാപ്പ് ചെയ്യണം. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികളെ അടിസ്ഥാനമാക്കിയുള്ള ആകര്‍ഷകമായ വീഡിയോകളാണ് സമ്മാനത്തിനായി പരിഗണിക്കുക.