ജീവിതശൈലി രോഗനിയന്ത്രണ പരിപാടി ശാക്തീകരണത്തിന്ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം

post



കാസര്‍കോട്: ജീവിതശൈലി രോഗങ്ങളായ ഹൈപ്പര്‍ടെന്‍ഷന്‍,പ്രമേഹം എന്നിവയുടെ ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ രീതി, രോഗനിയന്ത്രണം എന്നിവയെ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സി.എച്ച് സിയില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. പരിപാടി മെഡിക്കല്‍ ഓഫീസര്‍ ഡോ:കെ.ദിവാകരറൈ ഉദ്ഘാടനം ചെയ്തു.

കുമ്പള, ബദിയഡുക്ക, ആരിക്കാടി, മധൂര്‍, പുത്തിഗെ, അംഗടിമുഗര്‍, പെര്‍ള, കുമ്പഡാജെ, ബെള്ളൂര്‍, വാണിനഗര്‍ എന്നി ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പി.എച്ച്എന്‍, ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നഴ്‌സ് എന്നിവര്‍ക്കാണ് പരിശീലനം. ലോകാരോഗ്യ സംഘടനയുടെ ഇന്ത്യാ ഹൈപ്പര്‍ടെന്‍ഷന്‍ കട്രോള്‍ ഇനിസിയേറ്റിവിന്റെ സഹകരണത്തോടെയാണ് പരിശീലനം.ഡോ:സത്യശങ്കരഭട്ട് അദ്ധ്യക്ഷത വഹിച്ചു.