സാക്ഷരത മികവ് ഉത്സവം പരീക്ഷയെഴുതാന്‍ കാസര്‍കോട് 1192 മുതിര്‍ന്നവര്‍

post


കാസര്‍കോട്: സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 24 ഞായറാഴ്ച നടക്കുന്ന സാക്ഷരതാ മികവുത്സവം  പരീക്ഷയില്‍ ജില്ലയില്‍ 1,192 മുതിര്‍ന്നവര്‍ സാക്ഷരത പരീക്ഷയെഴുതും. പുരുഷന്മാര്‍ 272, സ്ത്രീകള്‍ 920. പട്ടികജാതി വിഭാഗത്തില്‍ 375, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 366 പേര്‍ പരീക്ഷ എഴുതും. കന്നട വിഭാഗത്തില്‍ 459ഉം മലയാളം വിഭാഗത്തില്‍ 733 പേരും സാക്ഷരതാ പരീക്ഷ എഴുതും. കോവിഡ് കാലഘട്ടത്തില്‍ സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകരും പഠിതാക്കളുടെ കുടുംബാംഗങ്ങളും കൂടിയാണ് മുതിര്‍ന്നവരെ പഠിപ്പിച്ചിരുന്നത്.


സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാകേന്ദ്രത്തിലും സ്‌കൂളുകളിലും സാംസ്‌കാരിക നിലയം  എന്നിവിടങ്ങളിലായി 55 പരീക്ഷാകേന്ദ്രങ്ങള്‍ ആണുള്ളത്. ജനപ്രതിനിധികളും സാക്ഷരത പ്രവര്‍ത്തകരും  പരീക്ഷയ്ക്ക് നേതൃത്വം കൊടുക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പരീക്ഷ. 70 മാര്‍ക്കിന് എഴുത്തുപരീക്ഷയും 30 മാര്‍ക്കിന് വാചാ പരീക്ഷയും ആണ് ഉള്ളത്. മികവുത്സവം സാക്ഷരതാ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ചേറ്റുകുണ്ടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ പഠിതാക്കള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കി നിര്‍വ്വഹിക്കും.