പയ്യനാട് സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനം ഉടന്‍ നടപ്പാക്കും

മലപ്പുറം: 75 ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. മത്സരത്തിന്റെ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന ഔദ്യാഗിക ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറത്തിന്റെ മണ്ണിലേക്ക് കൂടുതല്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷനുമായി ചര്‍ച്ച നടന്നു വരികയാണ്. ശുഭപ്രതീക്ഷയാണുള്ളത്. പയ്യനാട് സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി മത്സരം കാണാന്‍ എത്തിയ ആരാധകരുടെ ബാഹുല്യം മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ നേര്‍സാക്ഷ്യമാണ്. നിലവില്‍ കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി സ്റ്റേഡിയത്തിന് ഇല്ല. സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനം ഉടന്‍ നടപ്പാക്കും. കിഫ്ബി സഹായത്തോടെയാകും നവീകരണം. സ്റ്റേഡിയത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള ഗ്യാലറി ഉടനടി ഉയര്‍ത്തും. കായിക വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. യു.എ. ലത്തീഫ് എം.എല്‍.എ. അധ്യക്ഷനായി.
കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദ് വിശിഷ്ടാതിഥിയായി. ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ സ്വാഗതം പറഞ്ഞു. എ.ഐ.എഫ്.എഫ്. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് യാദവ് മുഖ്യാതിഥിയായി. അബ്ദുസ്സമദ് സമദാനി എം.പി., എം. എൽ.എ മാരായ എ.പി. അനില്‍കുമാര്‍, പി. ഉബൈദുള്ള, പി. നന്ദകുമാര്‍ നജീബ് കാന്തപുരം, സബ് കലക്ടർ ശ്രീധന്യ സുരേഷ്, എ. ഡി
. എം എന്‍.എം മെഹ്‌റലി, മഞ്ചേരി നഗരസഭ ചെയർപേഴ്സൺ വി.എം.സുബൈദ, ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു ഷറഫലി , ഇന്റര്‍നാഷണല്‍ ഫുട്‌ബോളര്‍ ഐ.എം. വിജയന്‍ , ദേശീയ ഫുട്‌ബോളര്‍ ആസിഫ് സഹീര്‍ ), ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വെസ് പ്രസിഡന്റ് വി.പി. അനില്‍, കേരള ഫുട്ബോള്‍ അസോസിയേഷന്‍ കെ.എം.എ. മേത്തര്‍, എച്ച്പി. അബ്ദുല്‍ മഹ്റൂഫ് (സെക്രട്ടറി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍), എക്‌സിക്യുറ്റീവ് അംഗങ്ങളായ കെ.മനോഹരകുമാര്‍, കെ.എ നാസര്‍, പി. ഹൃഷികേഷ് കുമാര്‍, സി സുരേഷ്, പി. അഷ്റഫ്( ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്), വാർഡ് കൗൺസിലർമാരായ പി. അബ്ദുല്‍ റഹീം, സമീന ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍ നന്ദി പറഞ്ഞു.
--