ചാവക്കാട് ഹയര്‍സെക്കന്ററി സ്‌ക്കൂളിന് ഒരു കോടി രൂപയുടെ ഭരണാനുമതി

post


തൃശൂർ: ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചാവക്കാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി. ഹയര്‍സെക്കന്ററി വിഭാഗത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. നിലവില്‍ ചാവക്കാട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംസ്ഥാന പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഒരു കോടി രൂപയുടെ ക്ലാസ്സ് മുറികള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്. കൂടാതെ കിഫ്ബി പദ്ധതിയില്‍  ഉള്‍പ്പെടുത്തി ഒരു കോടിരൂപയുടെ കെട്ടിട നിര്‍മ്മാണം ആരംഭിച്ചിട്ടുമുണ്ട്. ഹയര്‍സെക്കന്ററി വിഭാഗത്തിന് ഈ കെട്ടിടം കൂടി വരുന്നതോടെ ചാവക്കാട് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്.