കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത

post

തിരുവനന്തപുരം: തെക്കന്‍ തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനിന്നിരുന്ന ചക്രവാതചുഴി ( Cyclonic Circulation)  തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ചു. ഇതിന്റെ സ്വാധീനത്തില്‍  കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രിൽ 13,14 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും (heavy rainfall ) ഏപ്രിൽ 13 ന് ഒറ്റപ്പെട്ട അതി ശക്തമായ ( very heavy rainfall )മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.