കുടുംബശ്രീ ബഡ്സ് ട്രസ്റ്റ് ഷോപ്പ് പ്രവര്‍ത്തനം തുടങ്ങി

post


മലപ്പുറം: മാനസിക വെല്ലുവിളികള്‍ നേരിടുന്ന ബഡ്സ്  വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്ന വിവിധ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള ട്രസ്റ്റ് ഷോപ്പ് മലപ്പുറം കലക്ടറേറ്റിന് സമീപം പ്രവര്‍ത്തനം തുടങ്ങി.  ആവശ്യക്കാര്‍ക്ക്  ഉല്‍പന്നങ്ങള്‍ നേരിട്ട് എടുക്കാവുന്നതും ഉല്‍പന്നങ്ങളുടെ വിലയോ  സംഭാവനയായി അധിക തുകയോ നല്‍കാവുന്നതാണ്. പണം നിക്ഷേപിക്കുന്നതിനായുള്ള സൗകര്യമുള്ള കിയോസ്‌ക്കുകളാണ് ട്രസ്റ്റ് ഷോപ്പുകള്‍. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചിട്ടുള്ള ട്രസ്റ്റ് ഷോപ്പില്‍ ഭിന്നശേഷിക്കാരായ ബഡ്സ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച കടലാസ് പേന, പേപ്പര്‍ ക്യാരി ബാഗ്, തുണി കൊണ്ടുള്ള ചവുട്ടി, ചന്ദനത്തിരി, ശുചീകരണ  ഉല്‍പ്പന്നങ്ങളായ ഹാന്‍ഡ് വാഷ്, ഡിഷ്വാഷ്, ഫ്ളോര്‍ ക്ലീനര്‍, ടോയ്ലറ്റ് ക്ലീനര്‍ തുടങ്ങിയ ഉല്‍പന്നങ്ങളാണ് വില്‍പനക്കായി ഒരുക്കിയിരിക്കുന്നത്. ജില്ലാകലക്ടര്‍ വി.ആര്‍. പ്രോംകുമാര്‍ ട്രസ്റ്റ് ഷോപ്പ് ഉദ്ഘാടനം ചെയ്തു.