കേരളത്തിൽ മഴ തുടരാൻ സാധ്യത
 
                                                തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോടു ചേർന്നുള്ള വടക്കൻ ശ്രീലങ്കയ്ക്കും തമിഴ്നാടിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതോടൊപ്പം തെക്കേ ഇന്ത്യയ്ക്ക് മുകളിൽ ന്യൂനമർദ്ദ പാത്തി കൂടി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ അടുത്ത 5 ദിവസം കൂടി തുടരാൻ സാധ്യതയുണ്ട്. ഏപ്രിൽ 11, 13, 14 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.










