മുണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പുതിയ ഗ്യാസ് ക്രിമറ്റോറിയം പ്രവര്‍ത്തനമാരംഭിച്ചു

പാലക്കാട്: മുണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ കൂട്ടു പാതയ്ക്ക് സമീപം വഴുക്കപ്പാറയില്‍ പുതിയ ഗ്യാസ് ക്രിമറ്റോറിയം പ്രവര്‍ത്തനമാരംഭിച്ചു. മുണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുന്ന വിധത്തില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്തും മുണ്ടൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്രിമറ്റോറിയം പണി പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 53.8 സെന്റ് സ്ഥലത്താണ് 93 ലക്ഷത്തോളം രൂപ ചിലവഴിച്ചു ക്രിമറ്റോറിയം നിര്‍മ്മിച്ചത്.
മുന്‍പ് ദീര്‍ഘദൂരം യാത്ര ചെയ്താണ് ഈ പ്രദേശത്തുള്ളവര്‍ സംസ്‌ക്കാരക്രിയകള്‍ ചെയ്തിരുന്നത്. ഈ പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമായത്. ഒരു മണിക്കൂറിനുള്ളില്‍ ഒരു മൃതദേഹം പൂര്‍ണമായും സംസ്‌ക്കരിക്കുന്ന രീതിയിലാണ് ക്രിമറ്റോറിയം പ്രവര്‍ത്തിക്കുന്നത്.ക്രിമറ്റോ