അന്തിമവോട്ടര്‍ പട്ടിക: ആക്ഷേപങ്ങള്‍ ഉന്നയിക്കാം

post


മലപ്പുറം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മൂന്ന് വാര്‍ഡുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പുതുക്കുന്നതിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളുണ്ടെങ്കില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ ശ്രദ്ധയില്‍പ്പെടുത്താം. പുതുക്കിയ സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഏപ്രില്‍ 25ന് പ്രസിദ്ധീകരിക്കും. ജില്ലയിലെ ആലംകോട്, വള്ളിക്കുന്ന്, കണ്ണമംഗലം ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്