നാഷണൽ എം.എസ്.എം.ഇ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

post


2022ലെ നാഷണൽ എം.എസ്.എം.ഇ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഏപ്രിൽ 20 വരെ അപേക്ഷിക്കാം. ഉത്പാദന, സേവന  മേഖലകളിലുള്ള  മികച്ച സംരംഭകർ, വനിത, എസ്.സി/എസ്.ടി, ഭിന്ന ശേഷിക്കാർ എന്നിവർക്കുള്ള പ്രത്യേക വിഭാഗങ്ങളിൽ അപേക്ഷകൾ നൽകാം. വിവിധ വിഭാഗങ്ങളിൽ സമ്മാനാർഹർക്ക്  ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപ, രണ്ടാം സമ്മാനമായി  രണ്ടു ലക്ഷം രൂപ, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ എന്നിങ്ങനെയും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. ഒരു സംരംഭത്തിന്  ഒന്നിൽ കൂടുതൽ വിഭാഗങ്ങളിൽ അപേക്ഷ  സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്കായി MSME-DI തൃശ്ശൂർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0487-2360536, 2360686, 9645623491, 9495849291. വിശദവിവരങ്ങൾക്ക്: https://dashboard.msme.gov.in/na.