സന്തോഷ് ട്രോഫി ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസ് ഐ.എം വിജയന്‍ ഉദ്ഘാടനം ചെയ്തു

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസ് ജംഗ്ഷനിലെ സന്തോഷ് ട്രോഫി ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍
ക്യാപ്റ്റന്‍ ഐ.എം വിജയന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയിലേക്ക് സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് എത്തുന്നത് കായിക താരങ്ങളുടെ ഭാഗ്യമാണെന്ന് ഐ.എം.വിജയന്‍ പറഞ്ഞു. കളിച്ചിരുന്ന കാലത്ത് മലപ്പുറത്തും കോഴിക്കോടും സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് വന്നിരുന്നെങ്കില്ലെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താന്‍ എല്ലാ മത്സരങ്ങളും കാണാനുണ്ടാകുമെന്നും ഐ.എം വിജയന്‍ വ്യക്തമാക്കി. ഏപ്രില്‍ 16 മുതല്‍ മെയ് രണ്ട് വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് 75 -ാമത് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. വെസ്റ്റ് ബംഗാളും, പഞ്ചാബും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് കേരളത്തിന്റെ സ്ഥാനം. ഏപ്രില്‍ 16 ന് രാത്രി എട്ടിന് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.