ബീമാപള്ളി-പൂന്തുറ റോഡ് പുനരുദ്ധാരണത്തിന് 382.43 ലക്ഷത്തിന്റെ ഭരണാനുമതി

post


തിരുവനന്തപുരം ബീമാപള്ളി-പൂന്തുറ റോഡ് പുനർനിർമിക്കാൻ 382.43 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. കോൺക്രീറ്റ് ഇന്റർലോക്ക് സംവിധാനത്തിലാണ് റോഡ് പുനർനിർമിക്കുന്നത്. റോഡിനിരുവശവും ഓടകളും 100 മീറ്റർ ഇടവിട്ടു മഴക്കുഴികളും നിർമിച്ച് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്ന വിധത്തിലായിരിക്കും നിർമാണം. തിരുവനന്തപുരം നഗരത്തിലെ തീരമേഖലയിലെ തിരക്കേറിയ റോഡ് നവീകരിക്കുന്നതോടെ തീർഥാടനകേന്ദ്രമായ ബിമാപള്ളിയിലേക്കുള്ള യാത്ര സുഗമമാകുമെന്നും പുനർനിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.