കൂടുതല്‍ ഹാജരുള്ള എസ്ടി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ധനസഹായം
 
                                                
കാസര്‍കോട്: കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസറുടെ സേവനപരിധിയില്‍ വരുന്ന ലോവര്‍ പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ  രക്ഷിതാക്കള്‍ക്കുള്ള പ്രത്യേക പ്രോത്സാഹന ധനസഹായം വിതരണം ചെയ്യുന്നതിന് അര്‍ഹരായവരുടെ പേര് വിവരങ്ങള്‍ സ്‌കൂള്‍ മേധാവികളില്‍ നിന്നും ക്ഷണിക്കുന്നു. നടപ്പ് അദ്ധ്യയനവര്‍ഷം 75 ശതമാനത്തില്‍ കൂടുതല്‍ ഹാജരുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കാണ് തുക വിതരണം ചെയ്യുന്നത്. ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിവരം ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെ എക്‌സല്‍ ഷീറ്റില്‍ തയ്യാറാക്കി മാര്‍ച്ച് 24ന് വൈകീട്ട് 5നകം കാസര്‍ഗോഡ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലേക്ക് ഇ-മെയില്‍ ചെയ്യേണ്ടതും ആയതിന്റെ ഒപ്പ് വെച്ച ഹാര്‍ഡ് കോപ്പി ഹാജര്‍ സംബന്ധിച്ച സാക്ഷ്യപത്രം സഹിതം ഓഫീസില്‍ ലഭ്യമാക്കേണ്ടതുമാണ്. ഫോണ്‍ 04994 255466










