സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാകുന്നതിന് ജനങ്ങളുടെ പ്രാഥമിക ജീവിതാവശ്യങ്ങള്‍ പരിഹരിക്കപ്പെടണം

post

ജനങ്ങളുടെ പ്രാഥമിക ജീവിതാവശ്യങ്ങള്‍ പരിഹരിക്കപ്പെടുമ്പോഴാണ് സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാകുന്നതെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍. സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ജില്ലാതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

 സുരക്ഷിതത്വം നല്‍കുന്ന വീട്,  ഭക്ഷണം,  ശുദ്ധമായു, ശുദ്ധ ജലം എന്നിവ എല്ലാവര്‍ക്കും ലഭ്യമാവുകയും വിദ്യാഭ്യാസം അടക്കമുള്ള   ജീവിതാവശ്യങ്ങള്‍ നിറവേറ്റപ്പെടുകയും വേണം . ജാതി, മതം, , ആചാര  അനുഷ്ഠാനങ്ങള്‍ ,  ,  ഭാഷ തുടങ്ങിയവയുടെ  അടിസ്ഥാനത്തില്‍  മനുഷ്യര്‍  തരം തിരിക്കപ്പെടരുത്. , ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ജനതയെ ഒന്നായി കാണുന്ന കാലത്തിനായി  നാം   പ്രവര്‍ത്തിക്കണം.  എല്ലാവിധ  അസമത്വങ്ങളും അവസാനിപ്പിച്ച് സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തിലെ ധീര ദേശാഭിമാനികള്‍ സ്വപ്നം കണ്ട രാഷ്ട്രമായി  മാറുന്നതിന് നാട് ഒത്തൊരുമിച്ച് നീങ്ങണമെന്നും  മന്ത്രി പറഞ്ഞു.