സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

post

കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . വടക്കന്‍ ആന്‍ഡാമാന്‍ കടലിലെ ന്യുന മര്‍ദ്ദം അതി തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചതിനെ തുടര്‍ന്നാണിത്. ആന്‍ഡാമാന്‍ ദ്വീപുകളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 

വടക്കന്‍ ആന്‍ഡാമാന്‍ കടലിലും സമീപത്തുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിലനിന്നിരുന്ന തീവ്ര ന്യുനമര്‍ദ്ദം തിങ്കളാഴ്ച (മാര്‍ച്ച് 21) രാവിലെ 5.30  ഓടെ തെക്കന്‍ ആന്‍ഡാമാന്‍ കടലില്‍ അതി തീവ്രന്യുന മര്‍ദ്ദമായി ശക്തിപ്രാപിച്ചു. കാര്‍ നിക്കോബര്‍ ദ്വീപില്‍ നിന്നു 320 സാ വടക്ക്  വടക്ക് കിഴക്കായും പോര്‍ട്ട്ബ്ലയറില്‍ നിന്ന് 110 സാ കിഴക്ക് വടക്ക് കിഴക്കായും സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യുന മര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍  ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു