ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം 21 ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത

post

ഇന്ത്യൻ തീരത്തിനു ഭീഷണിയില്ല, വേനൽമഴ തുടരാൻ സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ നിലവിലുള്ള ന്യുനമർദ്ദം ശക്തി പ്രാപിച്ച് മാർച്ച് 21 ഓടെ ആന്തമാൻ തീരത്തിനു സമീപത്തുവച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മാർച്ച് 23 ഓടെ ബംഗ്ലാദേശ് -മ്യാൻമർ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇന്ത്യൻ തീരത്തിനു ഭീഷണിയില്ല. കേരളത്തിൽ ഒറ്റപെട്ട വേനൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.