ശംഖുമുഖം റോഡ് 15 മുതൽ തുറന്നു കൊടുക്കും

post


തിരുവനന്തപുരം: ശംഖുമുഖം എയർപോർട്ട് റോഡ് 15 മുതൽ ഗതാഗതത്തിന് തുറന്നുകൊടുക്കുന്നു.

ഡയഫ്രം വാൾ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.  ഒരു മാസത്തിനുള്ളിൽ മുഴുവൻ  പണികളും പൂർത്തിയാകും. 15 മുതൽ കെഎസ്ആർടിസി ബസ് സർവീസുകൾ ഓടിത്തുടങ്ങും. അവശേഷിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ടർക്ക് നിർദേശം നൽകിയിട്ടുള്ളതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

കടൽക്ഷോഭത്തിൽ തകർന്ന ശംഖുമുഖം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ്  റിയാസ്, ഗതാഗതമന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ  എന്നിവർ സ്ഥലത്തെത്തി  നേരിട്ട് വിലയിരുത്തി.