പെരുമ്പടപ്പ് പഞ്ചായത്തിൽ പകൽ വീട് ഒരുങ്ങി

post



മലപ്പുറം: ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് പഞ്ചായത്തിൽ പകൽവീട് പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ശ്രമമായാണ് പകൽവീട് കെട്ടിടം ഒരുങ്ങിയത്.

മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് പകൽ വീട്ടിൽ ആസൂത്രണം ചെയ്യുന്നത്. 18 മുതൽ 60 വയസുവരെയുള്ള മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തികളുടെ പുനരധിവാസം ലക്ഷ്യമാക്കി മലപ്പുറം ജില്ലയിൽ ആരംഭിക്കുന്ന രണ്ടാമത്തെ പകൽവീട് ആണ് പെരുമ്പടപ്പിലേത്. മാനസികാരോഗ്യ പുനരധിവാസത്തിന് സഹായകമാകുന്ന വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങൾ പകൽവീടുകളിൽ നടന്നുവരുന്നു.