ഷീപാഡുമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത്

post

പാലക്കാട്‌ : പെണ്‍കുട്ടികളില്‍ ആര്‍ത്തവശുചിത്വവും ശാരീരിക മാനസിക ആരോഗ്യവും  ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ ത്രിത്താല ബ്ലോക്ക് പഞ്ചായത്തില്‍ ഷീപാഡ് പദ്ധതിക്ക് തുടക്കമായി. തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ബ്ലോക്ക് തല വിതരണോദ്ഘാടനം മേഴത്തൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി. റജീന നിര്‍വ്വഹിച്ചു. തൃത്താല ബ്ലോക്കിലെ മുഴുവന്‍ ഹൈസ്‌ക്കൂളിലുമായി പത്ത് ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ വഴിയാണ് വിതരണം. ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ ഹൈസ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.