പോഷക പൂന്തോട്ടം പദ്ധതിയ്ക്ക് തുടക്കം

post

കോട്ടയം:  കാർഷീക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ  ഞങ്ങളും കൃഷിയിലേക്ക്  എന്ന   പദ്ധതി  ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കുറവിലങ്ങാട്  കൃഷിഭവന്റെ  നേതൃത്വത്തില്‍  പോഷക പൂന്തോട്ടം  പദ്ധതിക്ക്  തുടക്കം. വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വീടുകളില്‍ തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്  പദ്ധതി നടപ്പാക്കുന്നത്. വനിതാ ദിനത്തിൽ തുടക്കമിട്ട പദ്ധതിയിലെ പ്രദര്‍ശനത്തോട്ടത്തിലെ 51 ഗ്രോബാഗുകളില്‍ 51 വനിതകള്‍ പച്ചക്കറി തൈകള്‍ നട്ടു.  51 വനിതകള്‍ക്ക്  പ്ലാവിന്‍തൈകളും  സൗജന്യമായി നല്കി. കോഴ കൃഷി അസിസ്റ്റന്റ് ഡയക്ടറുടെ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍   ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി പദ്ധതി ഉദ്ഘാടനം ചെയ്തു.